Monday, 28 March 2011

രാവിലെ 9 മണിക്ക്

2011 ഏപ്രിൽ 15 വെള്ളിയാഴ്ച രാവിലെ 9 മണിക്കു റിയാദിൽ നമ്മൾ ഒത്തുകൂടുന്നു .
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാരും അവർക്കൊപ്പം വരുന്നവരുടെയും വിവരം ഇവിടെ അറിയിക്കണ്ടതാണ്.രാവിലെ കൂടുന്നതു കൊണ്ടു ഉച്ചക്കുള്ള ആഹാരക്രമികരണം ഇവിടെത്തന്നെ ഒരുക്കുന്നുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നു തലേന്നുരാത്രി എത്തിചേരുന്ന ബ്ലോഗർമാർ അറിയിച്ചാൽ അവരുടെ താമസസൌകര്യവും ശരിയാക്കുന്നതാണ്.രാവിലെ 9 മണിക്കുകൂടി ഉച്ചകഴിഞ്ഞു മൂന്നുമണീയോടെ പിരിയാൻ കഴിയണം .ബ്ലോഗിലെയും ,ഫെയിസ് ബുക്കിലെയും മുഴുവൻ എഴുത്തുകാ‍രെയും ഈ മീറ്റിലേക്കു ക്ഷണിക്കുന്നു .അജണ്ടയിൽ ഇപ്പോളുള്ളത് ഇ-ഭാഷയെ സ്കൂൾ തലത്തിൽ വികസിപ്പിക്കുകയും ,കുട്ടികളിൽ എഴുത്തിനും വായനക്കും പുതിയ മാനങ്ങൾ രൂപപെടുത്തുന്നതിനുമുള്ള പദ്ധതിയാണ്. രണ്ടു എഴുത്തുകാരുടെ സൌഹാർദ്ദകൂട്ടായ്മയും ,പുസ്തക പ്രസാദനവുമാണ് .ആർക്കെങ്കിലും അജണ്ടയിൽ ഉൾപെടുത്തണ്ട കൂടുതൽ അഭിപ്രായമുങ്കിൽ മുന്നോട്ടു വെക്കാവുന്നതാണ് . നിങ്ങളുടെ ബ്ലോഗിൽ സൈഡ് ബാറിൽ കാണുന്ന HTML കോപ്പിചെയ്ത് പേസ്റ്റുചെയ്യുക.

മീറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ

പാവപ്പെട്ടവൻ ( എസ്.എൻ .ചാലക്കോടൻ )0508 789 810
ആസാദ് ആർദ്രമാനസം 0556 641 346

Saturday, 19 March 2011

2011 ഏപ്രിൽ എട്ട്

പ്രിയരേ
സൌദി അറേബിയിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീക്ഷത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കേണ്ടുന്ന ബ്ലോഗർമാർ ഈ മീറ്റിലും പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീ‍റ്റിന്റെ 'ലോഗോ' ഇവിടെ കൊടുക്കുന്ന് .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കെമാന്റായി അറിയിക്കണം .ബ്ലോഗിലും, ഫെയ്സ്ബുക്കിലും മാത്രമുള്ളവരല്ല ആനുകാലിക പ്രശ്നങ്ങളിൽ ഇ-ഭാഷലോകത്തു പ്രതികരിക്കുന്ന എല്ലാവിഭാഗത്തിലുള്ള എഴുത്തുകാർക്കും ഈ മീറ്റിൽ പങ്കെടുക്കാവുന്നതാണ്.

Sunday, 6 March 2011

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ

പ്രിയപ്പെട്ട ബ്ലോഗർമാരെ,
ബ്ലോഗ് മാധ്യമം നാൾക്കുനാൾ വളർന്ന് കൊണ്ടിരിക്കുകയാണല്ലോ. ബ്ലോഗർമാരായിട്ടുള്ള പലരെയും അവരുടെ കഴിവിനെ അംഗികരിച്ചുകൊണ്ട് അക്കാഡമിതലത്തിലുള്ള പുരസ്കാരങ്ങൾവരെലഭിച്ച വാർത്തകളിലൂടെയാണ് നാം ദിനവും കടന്നുപെയ്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല പല ബ്ലോഗർമാരുടെയും രചനകൾ പുസ്തകരൂപത്തിലേക്കു മാറുന്നതിന്റെ വേഗതയും ഇക്കാലങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ബ്ലോഗിലെ കൂട്ടയ്മകൾ വളർന്നു ഇന്നിപ്പോൾ മലയാളസിനിമയിലേക്കും പുതിയ അദ്ധ്യായങ്ങൾ രചിക്കുന്നു. സമൂഹത്തിന്റെ എല്ലാമേഖലയിലെയും വാർത്തകളൂം ,വിവരങ്ങളും,വിവരണങ്ങളുമിന്നു ബ്ലോഗിൽ സജീവ ചർച്ചയാകുന്നുണ്ട്.മുഖ്യധാരമാധ്യമങ്ങൾ പറയാൻ മടിക്കുകയോ, മറക്കുകയൊ ചെയ്ത സാമൂഹ്യ,രാഷ്ട്യ,സാംസ്കാരിക പ്രശ്നങ്ങൾവരെ ബ്ലോഗിൽ മറയില്ലാതെ ഇന്നു വായിക്കാം. സർഗ്ഗവാസനകളെ ഒരു എഡിറ്ററുടെയും കത്രികപാടുകളില്ലാതെ സ്വതന്ത്രമായി പകർത്തുവാനും പ്രചരിപ്പിക്കുവാനും അവസരമുള്ളതുകൊണ്ട് ബ്ലോഗെന്ന മാധ്യമത്തിനുകിട്ടിയ സ്വീകാര്യത മറ്റൊരു മാധ്യാമത്തിനും അവകാശപെടാൻ കഴിയില്ല.

ബ്ലോഗെഴുത്തിൽ സജീവമായിട്ടുള്ളവർ പലമേഖലയിലും കൂടുകയും ആശയങ്ങൾ പങ്കുവക്കുകയും ചെയ്യുന്നുണ്ട്.
സൌദിയിലുള്ള മുഴുവൻ ബ്ലോഗർമാരെയും പങ്കെടുപ്പിച്ചുകൊണ്ടൊരു “മലയാള ബ്ലോഗ് മീറ്റ്“ ഈ മാസത്തിലെ( 2011 മാർച്ച് ) ഏതെങ്കിലും ഒരു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ ഒത്തുകൂടുവാൻ ആലോചിക്കുന്നു .
താല്പര്യമുള്ളവർ അഭിപ്രായമറിയിക്കുക . സഥലവും തിയതിയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.