Showing posts with label മീറ്റ്. Show all posts
Showing posts with label മീറ്റ്. Show all posts

Saturday, 19 March 2011

2011 ഏപ്രിൽ എട്ട്

പ്രിയരേ
സൌദി അറേബിയിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീക്ഷത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കേണ്ടുന്ന ബ്ലോഗർമാർ ഈ മീറ്റിലും പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. റിയാദ് മീ‍റ്റിന്റെ 'ലോഗോ' ഇവിടെ കൊടുക്കുന്ന് .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കെമാന്റായി അറിയിക്കണം .ബ്ലോഗിലും, ഫെയ്സ്ബുക്കിലും മാത്രമുള്ളവരല്ല ആനുകാലിക പ്രശ്നങ്ങളിൽ ഇ-ഭാഷലോകത്തു പ്രതികരിക്കുന്ന എല്ലാവിഭാഗത്തിലുള്ള എഴുത്തുകാർക്കും ഈ മീറ്റിൽ പങ്കെടുക്കാവുന്നതാണ്.

Sunday, 6 March 2011

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ

പ്രിയപ്പെട്ട ബ്ലോഗർമാരെ,
ബ്ലോഗ് മാധ്യമം നാൾക്കുനാൾ വളർന്ന് കൊണ്ടിരിക്കുകയാണല്ലോ. ബ്ലോഗർമാരായിട്ടുള്ള പലരെയും അവരുടെ കഴിവിനെ അംഗികരിച്ചുകൊണ്ട് അക്കാഡമിതലത്തിലുള്ള പുരസ്കാരങ്ങൾവരെലഭിച്ച വാർത്തകളിലൂടെയാണ് നാം ദിനവും കടന്നുപെയ്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല പല ബ്ലോഗർമാരുടെയും രചനകൾ പുസ്തകരൂപത്തിലേക്കു മാറുന്നതിന്റെ വേഗതയും ഇക്കാലങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ബ്ലോഗിലെ കൂട്ടയ്മകൾ വളർന്നു ഇന്നിപ്പോൾ മലയാളസിനിമയിലേക്കും പുതിയ അദ്ധ്യായങ്ങൾ രചിക്കുന്നു. സമൂഹത്തിന്റെ എല്ലാമേഖലയിലെയും വാർത്തകളൂം ,വിവരങ്ങളും,വിവരണങ്ങളുമിന്നു ബ്ലോഗിൽ സജീവ ചർച്ചയാകുന്നുണ്ട്.മുഖ്യധാരമാധ്യമങ്ങൾ പറയാൻ മടിക്കുകയോ, മറക്കുകയൊ ചെയ്ത സാമൂഹ്യ,രാഷ്ട്യ,സാംസ്കാരിക പ്രശ്നങ്ങൾവരെ ബ്ലോഗിൽ മറയില്ലാതെ ഇന്നു വായിക്കാം. സർഗ്ഗവാസനകളെ ഒരു എഡിറ്ററുടെയും കത്രികപാടുകളില്ലാതെ സ്വതന്ത്രമായി പകർത്തുവാനും പ്രചരിപ്പിക്കുവാനും അവസരമുള്ളതുകൊണ്ട് ബ്ലോഗെന്ന മാധ്യമത്തിനുകിട്ടിയ സ്വീകാര്യത മറ്റൊരു മാധ്യാമത്തിനും അവകാശപെടാൻ കഴിയില്ല.

ബ്ലോഗെഴുത്തിൽ സജീവമായിട്ടുള്ളവർ പലമേഖലയിലും കൂടുകയും ആശയങ്ങൾ പങ്കുവക്കുകയും ചെയ്യുന്നുണ്ട്.
സൌദിയിലുള്ള മുഴുവൻ ബ്ലോഗർമാരെയും പങ്കെടുപ്പിച്ചുകൊണ്ടൊരു “മലയാള ബ്ലോഗ് മീറ്റ്“ ഈ മാസത്തിലെ( 2011 മാർച്ച് ) ഏതെങ്കിലും ഒരു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ ഒത്തുകൂടുവാൻ ആലോചിക്കുന്നു .
താല്പര്യമുള്ളവർ അഭിപ്രായമറിയിക്കുക . സഥലവും തിയതിയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.