Sunday, 6 March 2011

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ

പ്രിയപ്പെട്ട ബ്ലോഗർമാരെ,
ബ്ലോഗ് മാധ്യമം നാൾക്കുനാൾ വളർന്ന് കൊണ്ടിരിക്കുകയാണല്ലോ. ബ്ലോഗർമാരായിട്ടുള്ള പലരെയും അവരുടെ കഴിവിനെ അംഗികരിച്ചുകൊണ്ട് അക്കാഡമിതലത്തിലുള്ള പുരസ്കാരങ്ങൾവരെലഭിച്ച വാർത്തകളിലൂടെയാണ് നാം ദിനവും കടന്നുപെയ്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല പല ബ്ലോഗർമാരുടെയും രചനകൾ പുസ്തകരൂപത്തിലേക്കു മാറുന്നതിന്റെ വേഗതയും ഇക്കാലങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ബ്ലോഗിലെ കൂട്ടയ്മകൾ വളർന്നു ഇന്നിപ്പോൾ മലയാളസിനിമയിലേക്കും പുതിയ അദ്ധ്യായങ്ങൾ രചിക്കുന്നു. സമൂഹത്തിന്റെ എല്ലാമേഖലയിലെയും വാർത്തകളൂം ,വിവരങ്ങളും,വിവരണങ്ങളുമിന്നു ബ്ലോഗിൽ സജീവ ചർച്ചയാകുന്നുണ്ട്.മുഖ്യധാരമാധ്യമങ്ങൾ പറയാൻ മടിക്കുകയോ, മറക്കുകയൊ ചെയ്ത സാമൂഹ്യ,രാഷ്ട്യ,സാംസ്കാരിക പ്രശ്നങ്ങൾവരെ ബ്ലോഗിൽ മറയില്ലാതെ ഇന്നു വായിക്കാം. സർഗ്ഗവാസനകളെ ഒരു എഡിറ്ററുടെയും കത്രികപാടുകളില്ലാതെ സ്വതന്ത്രമായി പകർത്തുവാനും പ്രചരിപ്പിക്കുവാനും അവസരമുള്ളതുകൊണ്ട് ബ്ലോഗെന്ന മാധ്യമത്തിനുകിട്ടിയ സ്വീകാര്യത മറ്റൊരു മാധ്യാമത്തിനും അവകാശപെടാൻ കഴിയില്ല.

ബ്ലോഗെഴുത്തിൽ സജീവമായിട്ടുള്ളവർ പലമേഖലയിലും കൂടുകയും ആശയങ്ങൾ പങ്കുവക്കുകയും ചെയ്യുന്നുണ്ട്.
സൌദിയിലുള്ള മുഴുവൻ ബ്ലോഗർമാരെയും പങ്കെടുപ്പിച്ചുകൊണ്ടൊരു “മലയാള ബ്ലോഗ് മീറ്റ്“ ഈ മാസത്തിലെ( 2011 മാർച്ച് ) ഏതെങ്കിലും ഒരു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ ഒത്തുകൂടുവാൻ ആലോചിക്കുന്നു .
താല്പര്യമുള്ളവർ അഭിപ്രായമറിയിക്കുക . സഥലവും തിയതിയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.

45 comments:

 1. തീര്‍ച്ചയായും.
  ബാക്കിയെല്ലാം പുറകെ.

  ReplyDelete
 2. ഇന്ന് ടീവിയില്‍ കൂട്ടം കൂടല്‍ പാടില്ല എന്ന ന്യൂസ് കണ്ടിരുന്നു.

  ReplyDelete
 3. വളരെനല്ലത്...!!
  ആശംസകള്‍.

  ReplyDelete
 4. രമേശൻ ആശംസകൾ മാത്രമെ പറഞ്ഞോളുല്ലോ...? അതെന്താ ഹാജർ പറയാഞ്ഞതു?

  ReplyDelete
 5. പട്ടേപ്പാടം റാംജിചേട്ട... പേടിക്കണ്ട അങ്ങനെ ഒരു നിയമം ഉണ്ട് .നമ്മൾ ഓപ്പണായ സ്ഥലങ്ങളീൽ കൂടാതിരുന്നാൽ മതി

  ReplyDelete
 6. ലിബിയൻ പോരാട്ടങ്ങളൂടെയും ഈജിപ്ഷ്യൻ പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിൽ സൌഡിയിലും എന്തൊക്കെയോ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞപോലെ ഒരു കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണു അറിയാൻ കഴിഞ്ഞത് അപ്പോൾ കൂട്ടം ചേരുക എന്നത് വലിയ റിസ്ക്കുള്ള ഒരു ജോലിയായിരിക്കും .

  ReplyDelete
 7. ജിദ്ദയ്ക്കും വളരെ ഇപ്പുറത്തുള്ള രാബിക്കില്‍ നിന്ന് റിയാദില്‍ വരികയും അത്രയും സമയം ചെലവഴിക്കുകയും ചെയ്യുക എന്നത് എന്റെ തൊഴില്‍ പരമായ ഉത്തരവാദിത്വങ്ങള്‍ക്ക് അനുകൂലമല്ല ..അത് കൊണ്ടാണ് ആശംസയില്‍ ഒതുക്കിയത് ...വന്നു കൂടായ്കയും ഇല്ല ..അത് മുന്‍കൂട്ടി പറയാന്‍ പറ്റാത്തതിന്റെ വിഷമവും പങ്കു വയ്ക്കുന്നു .. .

  ReplyDelete
 8. റിയാദില്‍ ഒരു കൂടല്‍ എന്ത് കൊണ്ടും നല്ലത് തന്നെ
  പക്ഷെ ഇന്നലത്തെ സൗദി ഭരണ കൂട അറിയിപ്പിനെ നമ്മള്‍ ബ്ലോഗര്‍മാരും പരവാസികളും ഗൌരവമായി കാണണം

  ReplyDelete
 9. ബ്ലോഗേഴ്സ് റിയാദില്‍ കൂടുന്നു എന്നറിഞ്ഞതില്‍ സന്തോഷം. സൌദിയില്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ ഉണ്ട് എന്നത് കൊണ്ട് വളരെ ശ്രദ്ധിക്കുക. എല്ലാവിധ ഭാവുകങ്ങളും.

  ReplyDelete
 10. തല്‍ക്കാലം കൂടാതിരിക്കുന്നതാവും ബുദ്ധി..... നമ്മുക്ക് ഈ കോലാഹലങ്ങള്‍ അവസാനിച്ച ശേഷം അതിനെ കുറിച്ച് ആലോചിക്കാം.... കൂടുമ്പോള്‍ ഞാന്‍ റിയാദില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും...

  ReplyDelete
 11. എല്ലാ ആശംസകളും! റിയാദിൽ ഇടക്ക് വരാറുണ്ട്.. സന്ദർഭത്തിനനുസരിച്ച് പങ്കെടുക്കാം.......

  ReplyDelete
 12. പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, മക്കയിൽ നിന്നു റിയാദ് വരെ വരാൻ ബുദ്ധിമുട്ടൊന്നുമില്ല , പക്ഷേ ജോലി ഒരു വില്ലനാവും തീർച്ച,
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 13. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 14. ആശംസകള്‍ ....

  ReplyDelete
 15. വ്യാഴാഴ്ചയേക്കാൾ വെള്ളിയാഴ്ചയാണ് സൌകര്യം. എല്ലാവരെയും കാണണമെന്നുണ്ട്. വരാൻ ശ്രമിക്കാം. പക്ഷെ കുറച്ചുനാൾ കൂടി കഴിയുന്നതാവും നല്ലത് എന്ന് തോന്നുന്നു.
  ആശംസകൾ.

  ReplyDelete
 16. പരീക്ഷ...........

  ReplyDelete
 17. ആലോചയെക്കുറിച്ചും,ഇവിടെ ഉള്ളവരെ അറിയിക്കുന്നതിനെക്കുരിച്ചും, എന്ന് വേണം, എങ്ങിനെ വേണം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ഒരു സൂചന പോലെ ഒരു പോസ്റ്റ്‌ കൂടി വരട്ടെ.

  ReplyDelete
 18. പ്രവാസി ബ്ലോഗറന്മാരുടെ കൂടിച്ചേരല്‍ വേണ്ടതുതന്നെ. ജിദ്ദയില്‍ ഒന്നു നടന്നു. റിയാദിലും വേണം. സൌദിയിലുള്ള മുഴുവന്‍ ബ്ലോഗേഴ്സിനും വേണ്ടിയാവട്ടെ. വരാന്‍ പറ്റുന്നവര്‍ വരികയും അല്ലാത്തവര്‍ മനസ് കൊണ്ടു എത്തുകയും ചെയ്യട്ടെ. എന്നാല്‍ ഈ മാസം (മാര്‍ച്ച്) വേണ്ട. ഏപ്രിലിലൊ അടുത്ത മാസങ്ങളിലൊ ഒരു തീയതി നിശ്ചയിക്കുന്നതാണ് നല്ലത്. ധാരാളം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്തും നേതൃത്വം കൊടുത്തും അനുഭവസമ്പന്നനായ പാവപ്പെട്ടവന്‍ അപ്പോഴേക്കും ഒരു രൂപരേഖ ഉണ്ടാക്കട്ടെ. അത് ഈ ബ്ലോഗില്‍ തന്നെ പ്രകാശിപ്പിച്ച് ചര്‍ച്ചയും ആവശ്യമായ ഭേദഗതികളും നടത്തട്ടെ... പന്ത് പാവപ്പെട്ടവന്റെ കോര്‍ട്ടിലാണ്. പന്തടിക്കാനുള്ള എല്ലാവിധ തുണയും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 19. നജീം,

  രാവിലെ, കനലെരിയുന്ന ഒരു കുറ്റിയടുപ്പിനു മുകളില്‍ ഒരു കാപ്പിക്കലവും, തോളില്‍ തൂങ്ങുന്ന ഒരു പാട്ടയില്‍ കുറെ പപ്പട വടയും മധുര സേവയുമായി ഓരോ പണി ശാലകള്‍ (തടുക്കുണ്ടാകുന്ന കയര്‍ ഫാക്റ്ററികള്‍) തോറും കയറിയിറങ്ങുന്ന ഒരു കാപ്പി കച്ചവടക്കാരന്‍ എന്റെ നാട്ടില്‍ ഉണ്ടായിരുന്നു. കാപ്പി കഴിയുമ്പോള്‍ പിന്നെ പായസമാകും. രാവിലെ തൊട്ടു വൈകുന്നേരം വരെ ഇങ്ങനെ കൊച്ചു കൊച്ചു വിഭവങ്ങളുമായി അദ്ദേഹം ഓരോ ഇടങ്ങളില്‍ കയറിയിറങ്ങി ഉപജീവനം നയിക്കുമായിരുന്നു. ബ്ലോഗിന്റെ കാര്യത്തില്‍ ഈ മനുഷ്യനാണ് എന്റെ മാതൃക. സ്വന്തമായിട്ട് ഒരു തട്ടുകട തുടങ്ങി വിജയിപ്പിക്കണമെങ്കില്‍ കൈപ്പുണ്യം വേണം. അത് കൊണ്ട് ഞാന്‍ ഈ കാപ്പിക്കച്ച്ചവടക്കാരനെ പോലെ ചിലരുടെ ബ്ലോഗിലോ, അല്ലെങ്കില്‍ പത്ര പംക്തികളിലോ ഒക്കെ ചെന്ന് കൊച്ചു കൊച്ചു വിഭവങ്ങള്‍ നല്‍കുന്നു. പലരും ഇഷ്ടത്തോടെയും അനിഷ്ടത്തോടെയും അവയൊക്കെ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ‍ നിര്‍ബ്ബന്ധം കാരണം സ്വന്തമായിട്ട് ഒരു ബ്ലോഗ്‌ തുടങ്ങാന്‍ കഴിഞ്ഞു. പക്ഷെ കുഴി മടിയനായ ഞാന്‍ ബ്ലോഗ്‌ തുടരാതെ ആ പഴയ ഏര്‍പ്പാട് തന്നെ തുടരുന്നു. അതൊരു സുഖമുള്ള ഏര്‍പ്പടായിട്ടു തോന്നുന്നു. ഇവിടെ പറയേണ്ടത് ഇവിടെ പറയുക അവിടെ പറയേണ്ടത് അവിടെ പറയുക എന്ന രീതിയില്‍. ദുബായിലെ ബ്ലോഗറന്മാരുടെ സമ്മേളനത്തിനു ഒരു സുഹൃത്ത് ക്ഷണിച്ചപ്പോള്‍ ഞാന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്, സൌദിയിലെ ബ്ലോഗരന്മാര്‍ക്കൊന്നും ഇത്തരം നല്ല ബുദ്ധി തോന്നാത്തത് ഏന്തേ എന്ന്. എന്തായാലും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു നല്ല അനുഭവം ഈ സൌഹൃദ കൂട്ടായ്മയിലൂടെ ഉണ്ടാകട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു. മാത്രമല്ല, നന്മ പ്രദാനം ചെയ്യുന്ന ഒരു നല്ല പ്രമേയം കൂടി ഈ കൂട്ടായ്മയുടെ ഓര്‍മ്മക്കായി സമര്‍പ്പിക്കുമെന്നും വിശ്വസിക്കുന്നു.

  സസ്നേഹം
  പ്രേംനിസാര്‍ ഹമീദ്

  ReplyDelete
 20. മിസ്റ്റർ നജീം ,
  ഇവിടെത്തെ സാമൂഹ്യസാഹര്യങ്ങൾ കണക്കിലെടുത്തു മീറ്റ് ഒരുമാസവും കൂടികഴിഞ്ഞു കൂടാം അല്ലേ...?

  ReplyDelete
 21. അത്രയും വേണ്ട. ഏപ്രില്‍ തുടക്കത്തില്‍ തന്നെയാവട്ടെ... വിചാരിക്കുന്നത്ര സാമൂഹിക സാഹചര്യങ്ങള്‍ പ്രശ്നത്തിലൊന്നും പെട്ടിട്ടില്ല. കുറെയൊക്കെ വെറുതെയുള്ള പ്രചാരണങ്ങളാണ്. ഇന്നലെയും ഇന്നുമൊക്കെ മലയാളി സമൂഹത്തിനിടയില്‍ തന്നെ നിരവധി പരിപാടികള്‍ നടന്നു. താങ്കള്‍ ഒരു രൂപരേഖ ഉണ്ടാക്കി അവതരിപ്പിക്കൂ. ഒപ്പം തന്നെ വിവിധ മാധ്യമങ്ങളില്‍ അറിയിപ്പു വാര്‍ത്തയും കൊടുക്കാം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യട്ടെ... സജീവ ബ്ലോഗറന്മാരോടൊപ്പം പ്രേം നിസാറിനെ പോലെ ബ്ലോഗ് ശ്രമം നടത്തിയവരെയും കൂട്ടാം.

  ReplyDelete
 22. എന്നാൽ പിന്നെ അങ്ങനെയാവട്ടേ .പത്രകുറിപ്പുകൾ വന്നാൽ പങ്കാളിത്തം കൂടും എന്നതു ഉറപ്പാണ് നജീബ്

  ReplyDelete
 23. പ്രിയമുള്ളവരേ
  ബ്ലോഗേഴ്സിന്റെ ഒരു ഒത്തുകൂടല്‍ അനിവാര്യം. അത് കൂടുതല്‍ വൈകാതെ നടക്കാന്‍ ശ്രമിക്കാം.
  നജിം പറഞ്ഞത് പോലെ പത്രക്കുറിപ്പ് കൊടുത്താല്‍ സംഭവം സജീവമാകും. ജയ് ബ്ലോഗേഴ്സ്

  ReplyDelete
 24. ആശംസകള്‍..

  ReplyDelete
 25. നല്ല കാര്യം...പക്ഷെ മുകളില്‍ പലരും ചോദിച്ചത് പോലെ അല്പം കൂടി കഴിഞ്ഞിട്ട് പോരെ?

  ReplyDelete
 26. നാട്ടിലൊന്നു പോകണം

  ReplyDelete
 27. റിയാദിലെ മീറ്റിംഗ് കഴിഞ്ഞിട്ട് എല്ലാവരും കൂടെ സഹകരിച്ചു ദമ്മാമ്മിലും ഒന്ന് നടത്തിയാല്‍ കൊള്ളാം ..

  ReplyDelete
 28. ആലോചിച്ചിട്ടു മതി

  ReplyDelete
 29. it is a wonderful idea. I am also ready...and I am offering my all support

  ReplyDelete
 30. കൂട്ടരേ, ഒരു മീറ്റിന് ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ പറയുകയും ചെയ്തു. saudibloggers@googlegroups.com ദയവായി എല്ലാരും അതിൽ മെംബർ ആയി അവിടെ ചർച്ച ചെയ്യൂ.
  റിയാദിൽ എന്ന് എവിടേ?

  ReplyDelete
 31. ബ്ലോഗര്‍മാര്‍ റിയാദില്‍ കൂട്ടം കൂടേണ്ട കാലം അതിക്രമിച്ചു, സമയവും,സ്ഥലവും അറിയിച്ചാല്‍ വാദിഅല്‍ദാവാസിരില്‍ നിന്നും ഈ യുള്ളവനും എത്തും,

  ReplyDelete
 32. എല്ലാ ഭാവുകങ്ങളും നേരുന്നു....

  ReplyDelete
 33. blogar kootaymakk abivadyangal

  RAGHUNATH SHORNUR

  ReplyDelete
 34. കോപ്പിലെ ഒരു അജണ്ട യും ഉണ്ട് പോലും...കണ്ടറിയാം....കൂയി......

  ReplyDelete
 35. എല്ലാം നല്ലിതിനാണ് ..നടക്കട്ടെ ...അറിയിച്ചാല്‍ പങ്ങ്കെടുക്കം

  ReplyDelete