Monday 28 March 2011

രാവിലെ 9 മണിക്ക്

2011 ഏപ്രിൽ 15 വെള്ളിയാഴ്ച രാവിലെ 9 മണിക്കു റിയാദിൽ നമ്മൾ ഒത്തുകൂടുന്നു .
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബ്ലോഗർമാരും അവർക്കൊപ്പം വരുന്നവരുടെയും വിവരം ഇവിടെ അറിയിക്കണ്ടതാണ്.രാവിലെ കൂടുന്നതു കൊണ്ടു ഉച്ചക്കുള്ള ആഹാരക്രമികരണം ഇവിടെത്തന്നെ ഒരുക്കുന്നുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നു തലേന്നുരാത്രി എത്തിചേരുന്ന ബ്ലോഗർമാർ അറിയിച്ചാൽ അവരുടെ താമസസൌകര്യവും ശരിയാക്കുന്നതാണ്.രാവിലെ 9 മണിക്കുകൂടി ഉച്ചകഴിഞ്ഞു മൂന്നുമണീയോടെ പിരിയാൻ കഴിയണം .ബ്ലോഗിലെയും ,ഫെയിസ് ബുക്കിലെയും മുഴുവൻ എഴുത്തുകാ‍രെയും ഈ മീറ്റിലേക്കു ക്ഷണിക്കുന്നു .അജണ്ടയിൽ ഇപ്പോളുള്ളത് ഇ-ഭാഷയെ സ്കൂൾ തലത്തിൽ വികസിപ്പിക്കുകയും ,കുട്ടികളിൽ എഴുത്തിനും വായനക്കും പുതിയ മാനങ്ങൾ രൂപപെടുത്തുന്നതിനുമുള്ള പദ്ധതിയാണ്. രണ്ടു എഴുത്തുകാരുടെ സൌഹാർദ്ദകൂട്ടായ്മയും ,പുസ്തക പ്രസാദനവുമാണ് .ആർക്കെങ്കിലും അജണ്ടയിൽ ഉൾപെടുത്തണ്ട കൂടുതൽ അഭിപ്രായമുങ്കിൽ മുന്നോട്ടു വെക്കാവുന്നതാണ് . നിങ്ങളുടെ ബ്ലോഗിൽ സൈഡ് ബാറിൽ കാണുന്ന HTML കോപ്പിചെയ്ത് പേസ്റ്റുചെയ്യുക.

മീറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ

പാവപ്പെട്ടവൻ ( എസ്.എൻ .ചാലക്കോടൻ )0508 789 810
ആസാദ് ആർദ്രമാനസം 0556 641 346

17 comments:

  1. ചെലവുകളെ കുറിച്ച് ഒന്നും കണ്ടില്ല. അന്നെ ദിവസം എത്തിച്ചേര്‍ന്നാല്‍ മതിയോ? അതോ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? സംഘടിപ്പിക്കുന്നത് എങ്ങിനെയാണ് തുടങ്ങിയ വിവരങ്ങള്‍ ഒന്നും അറിയില്ല. അതിനെക്കുറിച്ച ഒരു രൂപം പോസ്റ്റ്‌ ചെയ്യുന്നത് നന്നാവും എന്ന് തോന്നുന്നു.

    ReplyDelete
  2. മാക്സിമം എത്താന്‍ ശ്രമിക്കാം..രാംജിയുടെ സംശയങ്ങള്‍ ആവര്‍ത്തിക്കുന്നു ...

    ReplyDelete
  3. ബഹുമാനപെട്ട ബ്ലോഗ്‌ ഹെട്ട് മാസ്റ്റര്‍ വായിച്ചരിയുന്നതിനു,
    നിങ്ങളുടെ ബൂലോകത്തിലെ ഒരു ശിഷ്യആണ് ഞാന്‍.കൊച്ചുകുട്ടി പ്രാരബ്ധങ്ങള്‍ ഉള്ളതിനാലും..വ്യഴഴ്ച്ചകള്‍ ആനന്ദപ്രടമാക്കാന്‍ പതിവ് സായാഹ്ന സഞ്ചാരങ്ങള്‍ അര്‍ത്ഥ രാത്രി വരെ നീളും എന്നത് കൊണ്ടും
    ആകെ ഒരു വെള്ളിയാഴ്ചയാണ് ഒന്ന് നന്നായി ഉച്ച വരെ ഉറങ്ങാന്‍ പറ്റുക...അതുകൊണ്ട് ആ ദിവസം രാവിലെ ഹാജരാകാന്‍ കഴിയില്ല എന്ന് വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.എല്ലാവരുടെയും സൌകര്യം കണക്കിലെടുക്കുമെങ്കില്‍ ....കഴിയുമെങ്കില്‍ സമയം ഉച്ച കഴിഞ്ഞ നേരത്തേക്ക് മാറ്റുവാന്‍ താഴ്മയായി അഭ്യര്തികുന്നു...
    എന്ന്
    ഒരു ബ്ലോഗി
    class.2.B

    ReplyDelete
  4. ഈയുള്ളവനും ഉണ്ടാകും. റാംജിയുടെ ഉയർത്തിയ ചോദ്യങ്ങൾ ചർച്ചചെയ്യുമല്ലൊ.

    ReplyDelete
  5. കൂടുതൽ വിവരങ്ങൾഒക്കെയും ഉൾപെടുത്തി പുതിയ പോസ്റ്റിടുന്നുണ്ടു റാംജി..

    ReplyDelete
  6. രമേഷ് എല്ലാറ്റിനും വിശദമായ പോസ്റ്റിടാം

    ReplyDelete
  7. ശ്രീമതി ബ്ലോഗിനി വ്യാഴാഴ്ച വളരെ വൈകിയുള്ള സായാഹ്ന സഞ്ചാരങ്ങള്‍ ഒരു ആഴ്ചത്തേക്കു ഒഴിവാക്കികൂടേ...പിന്നെ ആ ഉറക്കത്തിന്റെ സമയവുമായി ഒന്നു സന്ധിചെയ്താൽ പ്രശ്നംകഴിഞ്ഞു

    ReplyDelete
  8. ബ്ലോഗര്‍മാരും ബ്ലോഗിനിമാരും ഒത്തു കൂടുന്ന ദിനത്തിനായി കാത്തിരിക്കുന്നു.
    ആ ഒരു ദിവസത്തെ മറ്റു പരിപാടികള്‍ നമുക്ക് മാറ്റി വെക്കാം

    ReplyDelete
  9. റാംജി പേടിക്കണ്ട ..നമ്മളെല്ലാം ഗള്‍ഫിലല്ലേ നില്‍ക്കുന്നത് ...പങ്കെടുക്കുന്നവരില്‍ നിന്നും നമ്മുക്ക് ATM കാര്‍ഡിന്റെ നമ്പര്‍ രഹസ്യമായി വാങ്ങാം...സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരപടികള്‍ ഗംഭീരമാക്കാം ...
    gulf kuttappan ( kabeer )

    ReplyDelete
  10. അവിടെ കാണാം

    ReplyDelete
  11. Thanks for this get together.. I am offering my all support .

    ReplyDelete
  12. ഞാനും റെഡി. ഇനി എവിടെയാണ് വരേണ്ടതെന്ന് അറിഞ്ഞാല്‍ മതി.

    ReplyDelete
  13. where is the location..Please give me your mobile number otherwise please call me back..0558452483
    I hope food is awailable there

    ReplyDelete