Monday, 11 April 2011

നാലുനാൾ മാത്രം ബാക്കി

ഇനി നാലുനാൾ മാത്രംബാക്കി റിയാദിൽ നടക്കുന്ന ഇ-എഴുത്തുകാരുടെ സംഗമത്തിനും, സൌഹൃദകൂട്ടായ്മക്കും. ഏപ്രിൽ 15 വെള്ളിയാഴച രാവിലെകൃത്യം 9 മണിക്കു തന്നെ രജിസ്ട്രേഷൻ ആരംഭിക്കും.10 മണിയോടെ രജിസ്ട്രേഷൻ ക്ലോസ് ചെയ്യും . എഴുത്തുകാർക്കൊപ്പം സുഹൃത്തുക്കളൊ ,ബന്ധുക്കളൊ വരുന്നുണ്ടങ്കിൽ ആ വിവരവും ,വരുന്നവരുടെ എണ്ണവും ഇവിടെ അറിയിക്കണ്ടതാണ്.

ഇ-എഴുത്തു ലോകത്തുനിന്നും സമീപകാലങ്ങളിൽ നമ്മേ വിട്ടുപിരിഞ്ഞവർക്ക് അനുശോചനം ആർപ്പിച്ച് കൊണ്ടാണ് ഇ-എഴുത്തു സംഗമത്തിനു തുടക്കമാകും. തുടർന്ന് നടക്കുന്ന പരിപാടികൾ 1 മണിക്ക് ഭക്ഷണത്തിനായി നിർത്തി വെക്കുന്നതാണ്.ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടൂം 1.30നു തുടർന്നു നടക്കുന്ന പരിപാടികൾ നാലുമണിയോടെ സമാപിക്കും.

പങ്കെടുക്കും എന്നറിയിച്ചവർ:‌-
1)പട്ടേപ്പാടം റാംജി
2)ആര്‍ദ്ര ആസാദ് (ആർദ്രമാനസം)
3)പാവപ്പെട്ടവൻ
4)മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
5)നജിം കൊച്ചുകലുങ്ക്
6)റഫീഖ് പന്നിയങ്കര
7)പേടിരോഗയ്യര്‍ C.B.I
8)സലാം
9) സുദീർ
10)ഫൈസൽ കൊണ്ടോട്ടി
11)സിദ്ദീഖ് താനൂർ
12)ഷമീർ എൻ
13)xtream
14)ഷീബ രാമചന്ദ്രൻ
15)നൗഷാദ് കിളിമാനൂര്‍
16)sketch2sketch
17)Noushad Kuniyil
18)കബീർ കണിയാപ്പുരം
19)SABEENA M SALI
20)അബ്ബാസ്
21)സുനിൽ
22)Beemapally / ബീമാപള്ളി
24)കമ്പർ
25)ishaqh ഇസ്‌ഹാക്
26) വഴിയോരം...

സാഹചര്യമനുസരിച്ച് എത്തുമെന്നറിയിച്ചവർ :-
1) അജിത് ( നിർവിളാകൻ)
2) രമേശ് അരൂർ
3) അലി
4)tazim
5)ഷഖീബ് കൊളക്കാടൻ
6‌)ഹാഷിക്ക്
7)SUNIL KARIPPUZHAഇവിടെ ചേർക്കാൻ വിട്ടുപോയിട്ടുള്ള പേരുകൾ ഉണ്ടങ്കിൽ ദയവായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു .
പങ്കെടുക്കുന്ന വിവരം അറിയിക്കതെ വരുന്നവരുടെ ഭക്ഷണകാര്യം സംഘടകസമിതി പരിഗണിക്കുന്നതല്ല. സംഗമം നടക്കുന്ന സ്ഥലത്തിന്റെ പേരും,വിവരം അറിയാൻ chalakodan2@gmail.com എന്നവിലാസത്തിലേക്കു സ്വന്തം ഫോൺനമ്പരും വെച്ച് ഒരു മെയിൽ ചെയ്താൽ മതിയാകും . കൂടുതൽ വിവരങ്ങൽക്കു .പാവപ്പെട്ടവൻ 0508789810 ,പട്ടേപ്പാടം റാംജി 0501874532 ,ആർദ്രമാനസം ആസാദ് 0556641346 . എന്നിനമ്പരുകളിൽ ബന്ധപ്പെടുക.

29 comments:

 1. This comment has been removed by the author.

  ReplyDelete
 2. വിജയാശംസകള്‍
  മലയാളം ബ്ലോഗേഴ്സ് ആയതിനാല്‍ അക്ഷരതെറ്റുകള്‍ പ്രത്യേകം ശ്രദ്ധിക്കുക..

  ReplyDelete
 3. റിയാദ് മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു. അപ്പോള്‍ ഇവിടെ ലിസ്റ്റില്‍ കാണുന്ന ആളുകളൊന്നും തിരൂരില്‍ വരില്ലെന്നു കരുതാം!. അഥവാ ഇനി അതിനും ഭാഗ്യമുള്ളവരുണ്ടാവുമോ?

  ReplyDelete
 4. വരുവാന്‍ വളരെ ആഗ്രഹിക്കുന്നുവെങ്കിലും ജോലി സംബന്ധമായ ചുമതലകള്‍ മൂലം വരാന്‍ കഴിയാത്ത സ്ഥിതിയാണ് ..മോശമല്ലാത്ത വിധത്തില്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നത് വച്ച് റിയാദ് മീറ്റ്‌ വന്‍ വിജയം ആകുമെന്ന് പ്രത്യാശിക്കാം .കഴിയാവുന്നതും പരസ്പര സ്നേഹത്തോടെ പരാതികള്‍ ഒഴിവാക്കി മീറ്റ് നടത്താന്‍ കഴിയട്ടെ.മീറ്റിനു മുന്‍കയ്യെടുത്തു പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവന് പ്രത്യേകം അഭിനന്ദനം ..വിജയാശംസകളോടെ രമേശ്‌ അരൂര്‍

  ReplyDelete
 5. എല്ലാ വിധ ആശംസകളും ..
  വരുന്നവര്‍ക്കും വരാതവര്‍ക്കും
  അന്വേഷണം അറിയിക്കുക ....
  ramesh chettan jolikooduthal
  kaaranam hat vecho?

  ReplyDelete
 6. ആര്‍മ്മാദിപ്പിന്‍ ആര്‍മ്മാദിപ്പിന്‍!

  ആശംസകളോടെ, ഞാനും എന്റെ ബ്ലോഗുകളും :)

  ReplyDelete
 7. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 8. ആശംസകള്‍..എല്ലാവരേയും അറിയിക്കാന്‍ റാംജിയെ ചുമതലപ്പെടുത്തുന്നു.

  ReplyDelete
 9. ഈ പാവപ്പെട്ടവന്‍ ദുബായിലായിരുന്നുവെങ്കില്‍ മീറ്റായിരുന്നു.

  ****

  മീറ്റിനു കണ്ണൂരാന്‍ ഫാമിലിയുടെ ആശംസകള്‍.

  ReplyDelete
 10. ആശംസകള്‍ ...

  ReplyDelete
 11. മീറ്റിനു വരണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു. പക്ഷെ കമ്പനിയിലെ മുഴുവൻ സ്റ്റാഫും കൂടി ഉം‍റ യാത്ര തീരുമാനിച്ചിരിക്കുന്നു. അതിൽ പങ്കെടുക്കാനുള്ളതിനാൽ വരാൻ കഴിയില്ലെന്ന് അറിയിക്കുന്നു.
  മീറ്റ് വൻ വിജയമാകുവാൻ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.

  ReplyDelete
 12. ...ഞമ്മക്കും പൂതിണ്ട് , ഒര് 'ബിസ 'അയ്ച്ചന്നാ നോക്കാ !!

  ReplyDelete
 13. വല്ല്യേ പൂരത്തിന് മുന്നോടിയായി ഒരു ചെറുപൂരം..
  മീറ്റുക..
  ഈറ്റുക..
  പോസ്റ്റുക..

  എല്ലാവിധ ആശംസകളും ..കേട്ടൊ

  ReplyDelete
 14. oru rakshayum illa mashe leave illa entha cheyka ellavidha ashamsakalum

  ReplyDelete
 15. മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്കും, സംഘാടകര്‍ക്കും ആശംസകള്‍ !!!

  ReplyDelete
 16. എത്തനാവുമെന്ന് തന്നെ പ്രത്യാശിക്കുന്നു..
  ആശംസകളോടെ.

  ReplyDelete
 17. പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു..ഭാവുകങ്ങള്‍

  ReplyDelete
 18. ഭക്ഷണം വേണ്ടാ.....
  ഞമ്മള് മനസ്സുകൊണ്ട് എത്തിക്കൊള്ളാം..

  ReplyDelete