Tuesday, 19 April 2011

സ്മരണയിൽ ആത്മബന്ധത്തിന്റെ ഒരു പകൽ

സ്മരണയിൽ ആത്മബന്ധത്തിന്റെ ഒരു പകൽ . അക്ഷരകൂട്ടിന്റെ മാനസിക പൊരുത്തങ്ങളിൽ വിടർന്ന സൌഹാർദ്ദങ്ങൾക്ക് പുരാതനമായ ഒരു ആത്മബന്ധത്തിന്റെ ജീവനുണ്ടായിരുന്നു. അപരിചിതരെങ്കിലും എത്രയൊ അടുത്ത സുപരിചിത വഴക്കങ്ങൾ വിളിച്ച് പറയുന്നവാചലതയാണ് ആ കൂടിചേരലിൽ അനുഭവപ്പെട്ടതു. മുന്നിൽ തുറന്നുവെച്ച ജാലകത്തിലൂടെ എഴുത്തിന്റെ പുത്തൻമാനങ്ങളിൽ കണ്ടുമുട്ടിയവർ നേരിൽ അകംമറന്നു ഒന്നിച്ചപ്പോൾ ഒരു വിഷുകണിയായി ,ഒരു വിഷു ഓർമ്മയായി അതു മാറുകയായിരുന്നു.
റിയാദ് മീറ്റിലെ തെളിവാർന്ന മുഖങ്ങൾ .

ഓർമ്മയിൽ സൂക്ഷിക്കാൻ ...

സബീന എം സാലി..

ആർദ്രമാനസം ആസാദും സുനിലും മീറ്റിന്റെ മധുരം നുണയുന്നു...

കബീർ കണിയാപുരവും ആർദ്രമാനസവും ഇരുത്തം വന്ന കാഴ്ചയിൽ..


ബീമപള്ളിയും പിന്നെ ഗഫൂറും പുത്തൻ അനുഭവത്തിന്റെ നോക്കികാണൽ

കബീർ കണീയാപുരം ഓർമയിലേക്കുള്ള ചിത്രത്തിനു വേണ്ടി...

ഫൈസൽ കൊണ്ടോട്ടി മീറ്റ് കഴിഞ്ഞും പോകാതെ..

നജീബ് കൊച്ചുകലുങ്കും കമ്പറും മുറിയാത്ത ചെർച്ചയിൽ ...

വലത്തു നിന്നു നൌഷാദ് കിളിമാനൂർ ,കമ്പർ ,നജീബ് കൊച്ചുകലുങ്ക് ഭൂമിയുടെ ചലനങ്ങളെ കുറിച്ച് ആകുലതയോടേ..
സാലിയും അബ്ബാസ് നസീറും മധുരമായ വീക്ഷ്ണത്തിൽ ...

റഫീക്ക് പന്നിയങ്കര ഗഹനമായ ചിന്തയിൽ....

പട്ടേപാടം റാംജി ആദ്യ മീറ്റ് അനുഭവത്തിന്റെ സുഖയിരുത്തത്തിൽ...
പട്ടേപാടം റാംജി,നൌഷാദ് കിളിമാനൂർ ,മറഞ്ഞത് ഇസ്ഹാഖ് അടുത്ത മീറ്റ് ചർച്ചയിൽ...

സബീന എം സാലി റഫീഖ് പന്നിയങ്കര കഥയും കവിതയും പിന്നെ പ്രവാസവും ചർച്ച...

സ്കെച്ച് ടു സ്കെച്ച് ,ഫൈസൽ കൊണ്ടോട്ടി വരകളുടെ ലോകത്തെ കുറിച്ച്..

ഗഫൂർ ആരും കാണാതൊരു പായസംകുടി..
ഈ ചിത്രത്തിൽ കാണൂന്നത് പാവപ്പെട്ടവനും സലാമും

8 comments:

  1. മീറ്റിന്റെ വാര്‍ത്തകള്‍ ചാനലുകള്‍ക്ക് പുറമെ ദേ പത്രങ്ങളും കവര്‍ ചെയ്തുകഴിഞ്ഞു. http://fidhel.blogspot.com/2011/04/blog-post_20.html

    ReplyDelete
  2. കൂടി ചേരലുകള്‍ ഹൃദയത്തിലാനന്ദം നിറക്കുമ്പോള്‍ ചിന്തകളുടെ ലോകം വിശാലമാക്കുന്നതുപോലെ ....നന്മകള്‍ നേരുന്നു ...

    ReplyDelete
  3. ഇവരൊക്കെ നൈജീരിയയില് നിന്ന് വന്നവരാണോ..?

    ReplyDelete
  4. റിയാദ് മീറ്റിലെ“തെളി”വാര്‍ന്നമുഖങ്ങള്‍ കണ്ടിട്ടാണോ മുനീറിന് സംശയം..!?..:)
    ഇനിയെന്ന് കൂടുംനമ്മള്‍..!?
    നന്നായിരിക്കുന്നു .

    ReplyDelete
  5. ഇതിനിടയില്‍ ഇതും കൂടി ഒപ്പിച്ചിരുന്നു അല്ലെ?
    എല്ലാം കൊണ്ടും കലക്കി ആശാനെ എല്ലാം....

    ReplyDelete
  6. പാവപ്പെട്ടവൻ,
    സൌദിയിലായതുകൊണ്ടാണൊ സബീനാ സാലിയുടെ ഫോട്ടൊ ഇങ്ങനെ.

    ReplyDelete
  7. ഈ പോസ്റ്റ് ഇപ്പോൾ കണ്ടു.കാഴ്ച അടയാളപ്പെടുത്തുന്നു!

    ReplyDelete